മലപ്പുറം, വാഹന പരിശോധനയ്ക്കിടെ കാർ പിടിച്ചു പരിശോധിച്ചപ്പോൾ ഇതിന്റെ രജിസ്‌ട്രേഷൻ നമ്പർ ഓട്ടോറിക്ഷയുടേതെന്നു കണ്ടെത്തി. തുടർന്ന് 21000 രൂപ പിഴയും ഈടാക്കി. കഴിഞ്ഞ ദിവസം ഉച്ചയോടെ രണ്ടത്താണിയിൽ നടന്ന പരിശോധനയിലാണ് ഇത്തരമൊരു തട്ടിപ്പ് കണ്ടെത്തിയത്.
എഎം.വി.ഐ മാരായ പി.ബോണി, വിവിജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് വ്യാജ നമ്പർ പ്ളേറ്റ് ഉപയോഗിച്ച് കാർ ഓടുന്നത് എന്ന് കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് ഇത് ഓട്ടോറിക്ഷയുടെ നമ്പറാണെന്നും കണ്ടെത്തിയത്. തുടർന്ന് നടന്ന വിശദമായ പരിശോധനയിൽ കാർ ഓടിച്ചിരുന്ന ആൾക്ക് ലൈസൻസ് ഇല്ലെന്നും കണ്ടെത്തി.
ഇത് കൂടാതെ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതും വാഹനത്തിൽ ചരക്ക് സാധനങ്ങൾ കയറ്റിയതും അനധികൃതമായ്യി വാടക വാഹനമായി ഉപയോഗിച്ചതും കണ്ടെത്തി. ഇതിനെല്ലാറ്റിനും കൂടെയാണ് 21000 രൂപാ പിഴയിട്ടത