Publish Date: Thu, 04 Feb 2021 (19:02 IST)
Updated Date: Thu, 04 Feb 2021 (19:05 IST)
തൃശൂർ: മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ പങ്കെടുക്കുന്ന തൃശൂരിലെ സമ്മേളനത്തിലാണ് ജേക്കബ് തോമസ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
നിയമസഭാ തിരെഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ തനിക്ക് മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ജേക്കബ് തോമസ് അടുത്തിടെ പറഞ്ഞിരുന്നു. അതേ സമയം ജേക്കബ് തോമസ് നിയമസഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ ഏത് സീറ്റിലായിരിക്കും മത്സരിക്കുക എന്നതിനെ പറ്റി വ്യക്തത വന്നിട്ടില്ല.