Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിതമായ തോതില്‍ മായം; സംസ്ഥാനത്ത് നാല് പ്രമുഖ കമ്പനികളുടെ വെളിച്ചെണ്ണ നിരോധിച്ചു

അമിതമായ തോതില്‍ മായം; സംസ്ഥാനത്ത് നാല് പ്രമുഖ കമ്പനികളുടെ വെളിച്ചെണ്ണ നിരോധിച്ചു
കൊച്ചി , ചൊവ്വ, 23 ജനുവരി 2018 (14:07 IST)
മായം കലര്‍ന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് പ്രമുഖ കമ്പനികളുടെ വെളിച്ചെണ്ണയ്ക്ക് എറണാകുളം ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ നിരോധനം ഏര്‍പ്പെടുത്തി. 

തിരുവനന്തപുരം ജിത്തു ഓയില്‍ മില്‍സിന്റെ ‘കേര പ്യൂര്‍ ഗോള്‍ഡ്,’ കളമശ്ശേരി റോയല്‍ ട്രേഡിങ്ങ് കമ്പനിയുടെ ‘കേര ഫൈന്‍ കോക്കനട്ട് ഓയില്‍’, എറണകുളം, പ്രൈം സ്റ്റാര്‍ എന്റര്‍പ്രൈസസിന്റെ ‘കുക്ക്‌സ് പ്രൈഡ് കോക്കനട്ട് ഓയില്‍’, പാലക്കാട്ടെ വിഷ്ണു ഓയില്‍ മില്‍സിന്റെ ‘ആഗ്രോ കോക്കനട്ട് ഓയില്‍’ എന്നിവയാണ് നിരോധിച്ചത്.
 
ഈ വെള്ളിച്ചെണ്ണകളുടെ അനാലിറ്റിക്കല്‍ ഡാറ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ തമ്മില്‍ വലിയ വ്യത്യാസമാണ് കാണിക്കുന്നതെന്ന് കമ്മീഷണര്‍ അറിയിച്ചു.

അതുകൊണ്ടുതന്നെ പൊതു ജനാരോഗ്യം കണക്കിലെടുത്തും 2006-ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് അനുസരിച്ചുമാണ് നാലു കമ്പനികള്‍ക്കെതിരെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വ്യാപാരികളും പൊതു ജനങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്ന് വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയ യുവതി പിടിയിൽ; അവിഹിത പ്രണയം സിനിമയെ തോൽപ്പിക്കുന്നത്