Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
മാനന്തവാടി , തിങ്കള്‍, 8 ഏപ്രില്‍ 2019 (15:14 IST)
നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചു. തലപ്പുഴ ഗോദാവരി പണിയ കോളനിയിലെ രമേശന്‍ ‍- സുനിത ദമ്പതികളുടെ പെണ്‍ കുഞ്ഞാണ് മരിച്ചത്.

ഇന്ന് രാവിലെ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കുന്നതിനിടെ പാല്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ യാത്രാമധ്യേ മരിച്ചു.

ജില്ലാ ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. രമേശന് ‍- സുനിത ദമ്പതികളുടെ ഏകമകളാണ് മരിച്ചത്. പ്രസവവും മറ്റും കര്‍ണ്ണാടക അതിര്‍ത്തിയിലെ സുനിതയുടെ വീട്ടില്‍ വെച്ചായിരുന്നു നടന്നത്. തുടര്‍ന്ന് രണ്ട് മാസം മുമ്പാണ് ഇവര്‍ ഗോദാവരി കോളനിയിലെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാമക്ഷേത്രം വിട്ടൊരു കളിയില്ല, വടക്കേ ഇന്ത്യയിൽ അയോധ്യയും, തേക്കേ ഇന്ത്യയിൽ ശബരിമലയും ഉയർത്തിക്കാട്ടിയുള്ള ബി ജെ പി തന്ത്രം വിലപ്പോകുമോ ?