Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനോഹര്‍ പരീക്കര്‍ അതീവ ഗുരുതരാവസ്ഥയില്‍

മനോഹര്‍ പരീക്കര്‍ അതീവ ഗുരുതരാവസ്ഥയില്‍
പനജി , തിങ്കള്‍, 4 മാര്‍ച്ച് 2019 (19:43 IST)
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ആരോഗ്യനില മോശമാണെന്ന് ടൗണ്‍ പ്ലാനിംഗ് വകുപ്പ് മന്ത്രി വിജയ് സര്‍ദേശായി പറഞ്ഞു.  

മുഖ്യമന്ത്രി ഇപ്പോള്‍ അര്‍ബുദത്തിന്റെ നാലാം ഘട്ടത്തിലാണ്. ചികിത്സയ്‌ക്ക് ഇടയിലും അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ചില പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കാന്‍‌സര്‍ ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ സ്വപ്നങ്ങളെ മാത്രമല്ല, ഒരു സംസ്ഥാനത്തിന്റെ തന്നെ സ്വപ്നത്തെയാണ് കൊല്ലുന്നതെന്ന് ഞായറാഴ്ച മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ അദ്ദേഹം  പറഞ്ഞു.

ഗുരുതരാവസ്ഥയില്‍ തുടരുന്ന പരീക്കര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നത്. ആദ്യഘട്ട ചികിത്സകള്‍ അമേരിക്കയിലാണ് നടന്നത്. കഴിഞ്ഞ മാസം തുടര്‍ പരിശോധനകള്‍ക്കായി അദ്ദേഹത്തെ സംസ്ഥാന മെഡിക്കള്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യോതിർത്തി കടന്ന് ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ച് പാകിസ്ഥാന്റെ ആളില്ലാ പോർ വിമാനം. ഇന്ത്യൻ വ്യോമ സേനാ ജെറ്റുകൾ പാക് ഡ്രോൺ തകർത്തു