ഫ്രാങ്കോ രക്ഷപെടാതെ നോക്കേണ്ടത് അന്വേഷണ സംഘവും പ്രോസിക്യൂഷനും: വി എസ് അച്യുതാനന്ദന്‍

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2018 (09:30 IST)
കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്ത അന്വെഷണ സംഘത്തിന്റെ നീക്കത്തെ അഭിനന്ദിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചുവെന്ന് വി എസ് പറഞ്ഞു. 
 
അറസ്റ്റ് അദ്യഘട്ട വിജയമാണ്. അതുമാത്രം പോര. അർഹമായ ശിക്ഷ നൽകണം. അറസ്റ്റിലായ പ്രതി നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെട്ട് പോകാതെ നോക്കേണ്ടത് അന്വേഷണ സംഘവും പ്രോസിക്യൂഷനുമാണ്. അക്കാര്യവും അവര്‍ വേണ്ട രീതിയില്‍ നിര്‍വ്വഹിക്കും എന്ന് പ്രതീക്ഷിക്കാം. വിഎസ് പറഞ്ഞു
 
അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്ന് സമരം ചെയ്ത കന്യാസ്ത്രീകൾ പറഞ്ഞു. തങ്ങളെ വർഗീയ വാദികളും യുക്തിവാദികളുമായി സഭ ചിത്രീകരിച്ചതിൽ ദുഃഖമുണ്ട്. പണവും സ്വാധീനമുള്ളവരെയും വേണമെങ്കിൽ പൊലീസിന്  അറസ്റ്റ് ചെയ്യാനാകും എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. 
 
ഇത് ജനങ്ങളുടെ വിജയമാണ് തങ്ങക്ക് വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്ത നാനാ ജാതിമതസ്ഥർക്കും സമരത്തെ പിന്തുണച്ച മാധ്യമങ്ങൾക്കും നന്ദിയുണ്ടെന്നും കന്യാസ്ത്രീകൾ പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം ഏതാണ്? നിങ്ങള്‍ക്കറിയാമോ?

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

ചാറ്റ് ജിപിടിയോട് ഇനി 'A' വർത്തമാനം പറയാം, വമ്പൻ മാറ്റത്തിനൊരുങ്ങി ഓപ്പൺ എഐ

അടുത്ത ലേഖനം
Show comments