Publish Date: Fri, 21 Sep 2018 (17:13 IST)
Updated Date: Fri, 21 Sep 2018 (17:16 IST)
നോയിഡ: പഞ്ചാബ് നാഷ്ണൽ ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥർ ബാങ്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുരിക. മുകേഷ് എന്നീ സെക്യൂരിറ്റി ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം ഉണ്ടായത്. വെള്ളിയാഴ്ച രാവിലയോടെ സുരക്ഷ ഉദ്യോഗസ്ഥരുടെ മുറിയിൽ ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ മറ്റു സുരക്ഷാ ജീവനക്കാർ ഇവരെ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. ഇതോടെ സുരക്ഷാ ജീവനക്കാർ ബാങ്ക് മാനേജറെ വിവരം അറയിക്കുകയായിരുന്നു. മാനേജറുടെ പരാതിയിൽ പൊലീസ് സ്ഥലത്തെ വാതിൽ പൊളിച്ച് ഉള്ളീൽ കടന്നതോടെയാണ് ഇരുവരും കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
മോഷണം ചെറൂക്കുന്നതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടത് എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.