Webdunia - Bharat's app for daily news and videos

Install App

ഡോക്ടറെ ഭീഷണിപ്പെടുത്തി നഗ്‌നനാക്കി ഫോട്ടോയെടുത്ത് തട്ടിപ്പിന് ശ്രമം

എ കെ ജെ അയ്യര്‍
വെള്ളി, 6 നവം‌ബര്‍ 2020 (17:54 IST)
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഭീഷണിപ്പെടുത്തി നഗ്‌നനാക്കി ഫോട്ടോയെടുത്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേരെ കളമശ്ശേരിയില്‍ പോലീസ് പിടികൂടി.
 
സംഭവത്തോട് അനുബന്ധിച്ച് നായരമ്പലം പൂഞ്ചെപ്പാലത്തിനു സമീപം പുള്ളാല്‍പ്പാടം വീട്ടില്‍ അനുപമ രഞജിത് (22), മാറാട് തുരുത്തി അമ്പലത്തിനടുത്ത് കാട്ടിത്തറ റോഡ് മംഗലപ്പള്ളി വീട്ടില്‍ റോഷ് വിന്‍ (23), കുന്നത്തുനാട് വാഴക്കുളം താനിപ്പറമ്പില്‍ വീട്ടില്‍ ജംഷാദ് (25) എന്നിവരാണ് പിടിയിലായത്.
 
കഴിഞ്ഞ ഒക്ടോബര്‍ ഇരുപത്തൊന്നിനു രാത്രിയാണ് സംഭവം നടന്നത്. വനിതാ തിയേറ്ററിനു അടുത്തുള്ള ഹോട്ടലിലേക്ക് സ്ഥലക്കച്ചവടം സംസാരിക്കാന്‍ എന്ന വ്യാജേന മുഹമ്മദ് അജ്മല്‍ ഡോക്ടറെ വിളിച്ചുവരുത്തിയ ശേഷം അജ്മല്‍ പുറത്തുപോയി. തൊട്ടുപിറകെ മറ്റുള്ളവര്‍ ആയുധങ്ങളുമായി എത്തി ഡോക്ടറെ ഭീഷണിപ്പെടുത്തി കിടപ്പുമുറിയില്‍ കൊണ്ടുപോയി നഗ്‌നനാക്കി. കേസിലെ പ്രതിയായ അനുപമയെ ചേര്‍ത്ത് നിര്‍ത്തി ഡോക്ടറുമൊത്തുള്ള ഫോട്ടോ, വീഡിയോ എന്നിവയെടുത്ത് ശേഷം അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു.
 
എന്നാല്‍ ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഡോക്ടറെ അനുപമ ചുറ്റികകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് കളമശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്‌റ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിൽ വീണ്ടും കോവിഡ് : മുംബൈയിൽ 53 പുതിയ കേസുകൾ

കേരള സര്‍ക്കാരിന്റെ ജനറേറ്റീവ് എഐ, പ്രോംപ്റ്റ് എഞ്ചിനീയറിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കുതിക്കുന്ന കേരള മോഡല്‍; കെ ഫോണ്‍ കണക്ഷനുകള്‍ ഒരുലക്ഷം കടന്നു

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

അടുത്ത ലേഖനം
Show comments