Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹത്തട്ടിപ്പിലൂടെ 53 പവനും 3 ലക്ഷവും തട്ടിയെടുത്തതെന്നു പരാതി: പ്രതി അറസ്റ്റില്‍

വിവാഹത്തട്ടിപ്പിലൂടെ 53 പവനും 3 ലക്ഷവും തട്ടിയെടുത്തതെന്നു പരാതി: പ്രതി അറസ്റ്റില്‍

എ കെ ജെ അയ്യര്‍

, ബുധന്‍, 4 നവം‌ബര്‍ 2020 (12:29 IST)
കൊച്ചി: നിലവിലുള്ള വിവാഹ ബന്ധം മറച്ചുവച്ചു മറ്റൊരു സ്ത്രീയുമായി വിവാഹം നടത്തുകയും തുടര്‍ന്ന് അവരുടെ 53 പവന്‍ സ്വര്‍ണ്ണവും മൂന്നു ലക്ഷം രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. പച്ചാളം പീടിയേക്കാള്‍ വീട്ടില്‍ കെവിന്‍ ജോസഫ് എന്ന 26 കാരനാണ് കൊച്ചി നോര്‍ത്ത് പോലീസ് പിടിയിലായത്.
 
പാലക്കാട് സ്വദേശിയായ ഒരു യുവതിയുമായി കെവിന് ബന്ധമുണ്ടെന്നും ഇതില്‍ കുട്ടിയുണ്ടെന്നും ഉള്ള കാര്യം മറച്ചു വച്ചാണ് കാക്കനാട് സ്വദേശിയായ യുവതിയെ വിവാഹം ചെയ്തത്. കഴിഞ്ഞ ഓഗസ്‌റ്  പതിനേഴിന് ചാത്യാത്ത് മൗണ്ട് കാര്‍മല്‍ പള്ളിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം സ്ത്രീധനമായി 3 ലക്ഷം രൂപയും 53 പവന്‍ സ്വര്‍ണ്ണവും നല്‍കിയിരുന്നു.
 
വിവാഹത്തിനു ശേഷം പല ദിവസവും ഇയാള്‍ മദ്യപിച്ചായിരുന്നു വീട്ടില്‍ എത്തിയിരുന്നത്. ബിസിനസ് ആവശ്യങ്ങള്‍ എന്നീ കാര്യങ്ങള്‍ പറഞ്ഞു ദിവസവും സ്ത്രീയില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയിരുന്നു എന്നാല്‍ സെപ്തംബര്‍  22 നു ഇവരുടെ അനുജത്തിക്ക് ലഭിച്ച ഫേസ് ബുക്ക് സന്ദേശത്തില്‍ കെവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നും അവരുടെ ഫോട്ടോയും മറ്റു വിവരങ്ങളും ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ വിവരം സത്യമാണെന്നു കണ്ടെത്തി. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൂത്താട്ടുകുളത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട