Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ, കിറ്റിൽ ഉപ്പ് മുതൽ പായസം മിക്സ് വരെ 14 ഇനങ്ങൾ

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ, കിറ്റിൽ ഉപ്പ് മുതൽ പായസം മിക്സ് വരെ 14 ഇനങ്ങൾ

അഭിറാം മനോഹർ

, തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (12:23 IST)
സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് തുടങ്ങും. 6 ലക്ഷത്തോളം മഞ്ഞക്കാര്‍ഡ് ഉടമകള്‍,ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍,വയനാട് ദുരന്തമേഖലയിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ എന്നിവര്‍ക്കാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക.
 
 സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഓണക്കിറ്റുകള്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് നാളെ മുതല്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് കിറ്റുകള്‍ എത്തിക്കും. ക്ഷേമസ്ഥാപനങ്ങളില്‍ താമസിക്കുന്നവരില്‍ 4 പേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയിലാകും വിതരണം ചെയ്യുക. ചെറുപയര്‍ പരിപ്പ്,സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്,കശുവണ്ടി പരിപ്പ്,വെളിച്ചെണ്ണ,സാമ്പാര്‍പൊടി,മുളകുപൊടി,മഞ്ഞള്‍ പൊടി,മല്ലിപൊടി,തേയില,ചെറുപയര്‍,തുവരപരിപ്പ്,പൊടിയുപ്പ് എന്നീ അവശ്യസാധനങ്ങളും തുണിസഞ്ചിയും ഉള്‍പ്പടെ 14 ഇനങ്ങളാണ് ഓണക്കിറ്റില്‍ ഉള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അജിത് കുമാർ എന്തിന് ആർഎസ്എസ് നേതാക്കളെ കണ്ടു, ഡിജിപി അന്വേഷിക്കും, റിപ്പോർട്ട് ഉടൻ