Publish Date: Wed, 07 Sep 2022 (12:19 IST)
Updated Date: Wed, 07 Sep 2022 (12:22 IST)
സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 23 മുതൽ തുടങ്ങിയ കിറ്റുവിതരണമാണ് ഉത്രാടദിനമായ ഇന്ന് അവസാനിക്കുന്നത്. റേഷൻ കടകളിലെത്തിയ 87 ലക്ഷം കിറ്റുകളിൽ 82 ലക്ഷത്തോളം കിറ്റുകൾ ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞു.
14 ഉത്പന്നങ്ങളാണ് ഇത്തവണത്തെ ഓണം കിറ്റിലുള്ളത്. മിൽമ നെയ്യും കശുവണ്ടിപരിപ്പും,സർക്കരവരട്ടിയുമെല്ലാം ഇത്തവണ കിറ്റിലുണ്ട്. കശുവണ്ടി 50 ഗ്രാം,മിൽമ നെയ് 50 ഗ്രാം,ശബരി മുളക് പൊടി 100 ഗ്രാം,മഞ്ഞൾ പൊടി 100ഗ്രാം,ഏലയ്ക്ക 20 ഗ്രാം,വെളിച്ചെണ്ണ 500 എം എൽ,തേയില 100 ഗ്രാം,ശർക്കരവരട്ടി 100 ഗ്രാം,ഉണക്കല്ലരി 500 ഗ്രാം,പഞ്ചസാര 1 കിലോ,ചെറുപയർ 500 ഗ്രാം,തുവരപ്പരിപ്പ് എന്നിവ അടങ്ങുന്നതാണ് ഓണക്കിറ്റ്.സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 23 മുതൽ തുടങ്ങിയ കിറ്റുവിതരണമാണ് ഉത്രാടദിനമായ ഇന്ന് അവസാനിക്കുന്നത്. റേഷൻ കടകളിലെത്തിയ 87 ലക്ഷം കിറ്റുകളിൽ 82 ലക്ഷത്തോളം കിറ്റുകൾ ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞു.
14 ഉത്പന്നങ്ങളാണ് ഇത്തവണത്തെ ഓണം കിറ്റിലുള്ളത്. മിൽമ നെയ്യും കശുവണ്ടിപരിപ്പും,സർക്കരവരട്ടിയുമെല്ലാം ഇത്തവണ കിറ്റിലുണ്ട്. കശുവണ്ടി 50 ഗ്രാം,മിൽമ നെയ് 50 ഗ്രാം,ശബരി മുളക് പൊടി 100 ഗ്രാം,മഞ്ഞൾ പൊടി 100ഗ്രാം,ഏലയ്ക്ക 20 ഗ്രാം,വെളിച്ചെണ്ണ 500 എം എൽ,തേയില 100 ഗ്രാം,ശർക്കരവരട്ടി 100 ഗ്രാം,ഉണക്കല്ലരി 500 ഗ്രാം,പഞ്ചസാര 1 കിലോ,ചെറുപയർ 500 ഗ്രാം,തുവരപ്പരിപ്പ് എന്നിവ അടങ്ങുന്നതാണ് ഓണക്കിറ്റ്.