Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍: നിയമസഭയില്‍ പ്രമേയം പാസായി

Free Vaccine

ശ്രീനു എസ്

, ബുധന്‍, 2 ജൂണ്‍ 2021 (16:09 IST)
എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം പാസായി. കേന്ദ്ര സര്‍ക്കാര്‍ ആഗോള ടെന്‍ഡറിലൂടെ വാക്‌സിന്‍ വാങ്ങണമെന്നും നിലവിലെ നിലപാട് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പ്രമേയത്തില്‍ പറയുന്നു. 
 
അതേസമയം കഴിഞ്ഞ ദിവസം വാക്‌സിന്‍ പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതിയിരുന്നു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ട്, പഞ്ചാബ്, ദില്ലി, രാജസ്ഥാന്‍, മഹാരാഷ്ട്ര, എന്നീ പതിനൊന്ന് സംസ്ഥാനങ്ങള്‍ക്കാണ് മുഖ്യമന്ത്രി കത്തയച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരേന്ദ്രന്‍ പാര്‍ട്ടിക്ക് പേരുദോഷം വരുത്തുന്നു; അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപിയില്‍ അഭിപ്രായം