Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേന്ദ്രന്‍ പാര്‍ട്ടിക്ക് പേരുദോഷം വരുത്തുന്നു; അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപിയില്‍ അഭിപ്രായം

സുരേന്ദ്രന്‍ പാര്‍ട്ടിക്ക് പേരുദോഷം വരുത്തുന്നു; അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപിയില്‍ അഭിപ്രായം
, ബുധന്‍, 2 ജൂണ്‍ 2021 (15:56 IST)
കെ.സുരേന്ദ്രന്‍ കാരണം പാര്‍ട്ടി പ്രതിസന്ധിയിലായെന്ന് ബിജെപിക്കുള്ളില്‍ അഭിപ്രായം. കൃഷ്ണദാസ് പക്ഷത്തുള്ള നേതാക്കളാണ് പ്രധാനമായും സുരേന്ദ്രനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കുഴല്‍പ്പണ കേസും സുരേന്ദ്രന് തലവേദനയാകുന്നു. 
 
എന്‍ഡിഎയില്‍ ചേരാന്‍ സി.കെ.ജാനുവിന് സുരേന്ദ്രന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തലും വിവാദമായിരിക്കുകയാണ്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) ട്രഷറര്‍ പ്രസീത അഴീക്കോട് ജാനു പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്തുവിട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റുമായി ജാനു നടത്തിയ സംഭാഷണമെന്നാണ് ആക്ഷേപം. ജാനു പത്ത് കോടി ആവശ്യപ്പെട്ടു. എന്നാല്‍, പത്തുലക്ഷം രൂപയാണ് സുരേന്ദ്രന്‍ കൈമാറിയത്. 
 
10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് നിയമസഭാ സീറ്റും കേന്ദ്രമന്ത്രിസ്ഥാനവുമാണ് സി.കെ.ജാനു ആവശ്യപ്പെട്ടതെന്ന് പ്രസീത പറയുന്നു. സുരേന്ദ്രന്‍ ഇത് അംഗീകരിച്ചില്ലെന്നും പിന്നീട് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പ്രസീത ആരോപിക്കുന്നു. ഒടുവില്‍ ഈ തുക നല്‍കാന്‍ സുരേന്ദ്രന്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളെയെല്ലാം ജാനു തള്ളി. 
 
ഒന്നിനു പിറകെ ഒന്നായി സുരേന്ദ്രന്‍ ആരോപണ ചുഴിയിലാണ്. ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനിന്ന് മറ്റാരെങ്കിലും ചുമതല ഏറ്റെടുക്കണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപിയെ വെട്ടിലാക്കി പുതിയ വിവാദം, കെ സുരേന്ദ്രൻ സി‌കെ ജാനുവിന് 10 ലക്ഷം നൽകിയതായി കെപി‌ജെഎസ് നേതാവ്