Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയുമായി സൗഹൃദം, സുഹൃത്തിനെ മര്‍ദ്ദിച്ച് കൊന്ന് പോലീസില്‍ കീഴടങ്ങി യുവാവ്

Friendship with wife young man police death

കെ ആര്‍ അനൂപ്

, ചൊവ്വ, 12 ഡിസം‌ബര്‍ 2023 (10:22 IST)
നൂറാം തോട് സ്വദേശി നിതിനെ കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് മണ്ണഞ്ചിറയിലെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തായ അഭിജിത്തിനെയും അയാളുടെ രണ്ട് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. കണ്ണോത്ത് സ്വദേശിയാണ് അഭിജിത്ത്. അഭിജിത്തിന്റെ ഭാര്യയുമായി നിതിന്‍ ഉണ്ടായ സൗഹൃദമാണ് കൊലയില്‍ ചെന്നെത്തിയതെന്ന് പോലീസ് പറയുന്നു.
 
തിരുവമ്പാടി സ്വദേശി അഫ്‌സല്‍, മുക്കം സ്വദേശി റാഫി എന്നിവരെ കൂടി അഭിജിത്തിനൊപ്പം പോലീസ് പിടികൂടി. മുഖ്യപ്രതിയായ അഭിജിത്തിന്റെ സഹായികളാണ് ഈ രണ്ടുപേര്‍.
 
കോളേജ് വിദ്യാര്‍ത്ഥിയായ അഭിജിത്തിനെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.മണ്ണഞ്ചിറിയില്‍ ആരുമില്ലാത്ത പറമ്പില്‍ നിന്നാണ് നിതിന്റെ മൃതദേഹം കണ്ടെത്തിയത്. അഭിജിത്ത് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. തന്റെ ഭാര്യയുമായുള്ള നിതിന്റെ സൗഹൃദം ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നില്‍.
 
  പിന്നാലെ അഭിജിത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അഭിജിതിന്റെ ഭാര്യയുമായുള്ള നിതിന്റെ സൗഹൃദം ചോദ്യം ചെയ്തതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ ചെന്നെത്തിയത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിതൃ സഹോദരന്റെ ഭാര്യ നാലു വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി