തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കസർഗോഡ് ജില്ല പൂർണമായും അടച്ചു. മൂന്ന് ജില്ലകൾ ഭാഗികമായി അടച്ചിടാനും തീരുമാനമായി. കേന്ദ്ര നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
കാസർഗോഡ് ജില്ലയിൽ. ആളുകൽ വീടുകൾക്ക് പുറത്തിറങ്ങാൻ പാടില്ല. ബാറുകൾ സംസ്ഥാന വ്യാപകമായി അടച്ചിടും കാസർഗോഡ് ബെവറേജെസ് ഔട്‌ലെറ്റുകളും അടച്ചിടും, ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെ അവശ്യ സേവനങ്ങൾ വീടുകളിൽ എത്തിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. കാസർഗോഡേക്കുള്ള അതിർത്തികൾ പൊലീ ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചു.
കണ്ണൂർ, പത്തനംതിട്ട, എറണാളം ജില്ലകളാണ് ഭാഗീകമായി അടച്ചിടുന്നത്. ഇവിടെ അവശ്യ സർവീസുകൾ മാത്രം തുറന്നു പ്രവർത്തിക്കും. എന്നാൽ കാസർഗോഡ് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ബെവറേജെസ് ഔട്ട്‌ലെറ്റുകൾ നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കും.