ദേവസ്വം ആനക്കോട്ടയിലെ കാരണവർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗജരത്നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു. 84 വയസ്സ് പ്രായമുള്ള ആന പ്രായാധിക്യസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.നിലമ്പൂര്‍ കാടുകളില്‍ പിറന്ന ഈ ആനക്കുട്ടിയെ ആലത്തൂരിലെ സ്വാമിയില്‍ നിന്നും ഒറ്റപ്പാലത്തെ എ.പി ബ്രദേഴ്സ് വാങ്ങി 1954ൽ പത്മനാഭന് 14 വയസ്സുള്ളപ്പോളാണ് നടക്കിരുത്തുന്നത്. 66 വർഷമായി ഗുരുവായൂരപ്പന്റെ തിടമ്പെഴുന്നള്ളിക്കുന്ന പത്മനാഭനെ 2004ലാണ് ദേവസ്വം ഗജരത്നം ബഹുമതി നൽകി ആദരിച്ചത്. 1976 മുതൽ കഴിഞ്ഞ വർഷം വരെ ഗുരുവായൂർ ഉത്സവ ആറാട്ടിന് സ്വർണക്കോലം എഴുന്നള്ളിച്ചത് പത്മനാഭനാണ്.