നടിമാര്‍ക്കെതിരെയുള്ള ഗണേഷിന്റെ ശബ്ദസന്ദേശം ചോര്‍ന്നതെങ്ങനെ ?; സൈബർ ഏജൻസി അന്വേഷിക്കും

നടിമാര്‍ക്കെതിരെയുള്ള ഗണേഷിന്റെ ശബ്ദസന്ദേശം ചോര്‍ന്നതെങ്ങനെ ?; സൈബർ ഏജൻസി അന്വേഷിക്കും

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (18:18 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്നും രജിവച്ച നടിമാരെ കുറ്റപ്പെടുത്തി കെബി ഗണേഷ് കുമാര്‍ എംഎല്‍എ അയച്ച ശബ്ദസന്ദേശം ചോർന്ന സംഭവം സ്വകാര്യ സൈബർ ഏജൻസി അന്വേഷിക്കും.

അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന് സംഘടനയുടെ വൈസ് പ്രസിഡന്റുമാരിലൊരാളായ ഗണേഷ് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് ചോര്‍ന്നത്. ശബ്ദരേഖ പുറത്ത് പോയത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് നേരത്തെ ഗണേഷ് വ്യക്തമാക്കിയിരുന്നു.

രാജിവെച്ച നടിമാര്‍ സിനിമയിലോ സംഘടനയിലോ സജീവമല്ലെന്നും ഇവര്‍ പുറത്ത് പോകുന്നതും പുതിയ സംഘടനയുണ്ടാക്കുന്നതും നല്ല കാര്യമാണെന്നുമാണ് ഇടവേള ബാബുവിന് അയച്ച ശബ്ദ സന്ദേശത്തിൽ ഗണേഷ് പറയുന്നത്.

സംഘടനയുടെ മെഗാ ഷോയിലും ഈ നടിമാര്‍ സഹകരിച്ചിട്ടില്ല. ഈ നടിമാര്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരാണ്. നടിമാര്‍ സംഘടനയോടെ ശത്രുത ഉള്ളവരാണ്. സിനിമയിലെ നടീനടന്മാരുടെ ക്ഷേമത്തിന് വേണ്ടിയാണ് അമ്മ രൂപീകരിച്ചത്. ജനപിന്തുണ തേടി പ്രവര്‍ത്തിക്കാന്‍ ഇത് രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും ഗണേഷ് സന്ദേശത്തില്‍ പറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗ്ലാദേശിയെ സ്വന്തം ടീമിൽ കളിപ്പിക്കുന്നു, ഷാറൂഖ് ഖാൻ ദേശദ്രോഹിയെന്ന് ബിജെപി നേതാവ്: വിവാദം

ബസ് ഓടിക്കൽ കോർപറേഷൻ്റെ പണിയല്ല; നിലപാടിൽ ഉറച്ച് മേയർ വിവി രാജേഷ്

ന്യൂയോർക്കിൽ മംദാനി യുഗം, സത്യപ്രതിജ്ഞ ചടങ്ങ് സബ് വേ സ്റ്റേഷനിൽ, ഖുറാനിൽ കൈവെച്ച് ചുമതലയേറ്റു

പുതുവർഷത്തിലെ ആദ്യ അടി, എൽപിജി വാണിജ്യ സിലിണ്ടറിന് 111 രൂപ വർധനവ്

Monsoon Rain : പെയ്ത 388.3 മില്ലീമീറ്റർ മാത്രം, കേരളത്തിൽ തുലാമഴയിൽ 21 ശതമാനത്തിൻ്റെ കുറവ്

അടുത്ത ലേഖനം
Show comments