Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ തിരിച്ചെടുത്തത് നേരത്തേ തന്നെ രമ്യയ്ക്കും പൃഥ്വിക്കും അറിയാമായിരുന്നു, അവർ മിണ്ടാതിരുന്നതാണ്: സിദ്ദിഖ്

ദിലീപിനെ തിരിച്ചെടുത്തത് പൃഥ്വിയും രമ്യയും അടങ്ങുന്ന എക്‌സിക്യൂട്ടീവ് അംഗങ്ങൾ!

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (18:04 IST)
ദിലീപിനെ തിരിച്ചെടുത്ത താരസംഘടന അമ്മയുടെ നിലപാട് ഇപ്പോഴും ചോദ്യം ചെയ്യപ്പെടുകയാണ്. പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റെ ദിവസമാണ് പ്രഖ്യാപനം ഉണ്ടായത്. എന്നാൽ, മോഹൻലാൽ സ്ഥാനം ഏൽക്കുന്നതിനും മുന്നേയാണ് ദിലീപിനെ പുറത്താക്കിയ തീരുമാനം അസാധുവാക്കിയതെന്ന് നടൻ സിദ്ദിഖ് പറയുന്നു.
 
പൃഥ്വിരാജ് , മമ്മൂട്ടി, മോഹന്‍ലാല്‍, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനമായത്. എന്നാല്‍ അധികം കഴിയുന്നതിന് മുന്‍പ് തന്നെ ആ തീരുമാനം പിന്‍വലിച്ചിരുന്നുവെന്നാണ് സിദ്ദിഖ് പറയുന്നത്. മനോരമ ന്യൂസിന്റെ നേരെ ചോവ്വേയ്ക്കിടയിലാണ് സിദ്ദിഖ് ഇതേക്കുറിച്ച് പ്രതികരിച്ചത്.
 
ആദ്യം തീരുമാനമെടുത്ത അതേ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് പിന്നീട് ആ തീരുമാനം റദ്ദാക്കിയത്. പൃഥ്വിരാജും രമ്യ നമ്പീശനും ഉള്‍പ്പടെയുള്ളവരായിരുന്നു അന്ന് എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി ഉണ്ടായിരുന്നത്. ദിലീപിനെ പുറത്താക്കിയ നടപടി നിലനിൽക്കില്ലെന്നും അസാധുവാണെന്നും അവര്‍ക്ക് കൃത്യമായി അറിയാമായിരുന്നു. അന്ന് അവര്‍ ഇതേക്കുറിച്ച് പുറത്ത് പറയാതിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
 
അന്ന് എതിര്‍പ്പ് പ്രകടിപ്പിക്കാത്തവര്‍ ഇന്ന് പരസ്യമായി എതിര്‍ക്കുകയും രാജി വെക്കുകയും ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്നും ചോദ്യമുയരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments