Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സിനിമയിൽ സ്ത്രീകൾ സുരക്ഷിതർ തന്നെയാണ്, സ്വയം സംരക്ഷിക്കാനാണ് ആദ്യം പഠിക്കേണ്ടത്: ആശാ ശരത്

ഒരിക്കൽ പ്രതികരിച്ചാൽ പിന്നീട് മോശമായി പെരുമാറാന അവർ ഭയക്കും: ആശാ ശരത്

മലയാള സിനിമയിൽ സ്ത്രീകൾ സുരക്ഷിതർ തന്നെയാണ്, സ്വയം സംരക്ഷിക്കാനാണ് ആദ്യം പഠിക്കേണ്ടത്: ആശാ ശരത്
, ശനി, 30 ജൂണ്‍ 2018 (15:02 IST)
മറ്റു സിനിമാമേഖലകളെ അപേക്ഷിച്ച് മലയാള സിനിമാരംഗമാണ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ തൊഴിലിടമെന്ന് നടി ആശാ ശരത്. മറ്റ് ഇൻഡസ്ട്രികളെ അപേക്ഷിച്ച് സ്ത്രീകൾ ഏറ്റവും സുരക്ഷിതരായി ഇരിക്കുന്നത് മലയാളത്തിലാണെന്ന് നടി ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
 
എവിടെയാണെങ്കിലും സ്വയം സരംക്ഷിക്കാനാണ് ആദ്യം പഠിക്കേണ്ടത്. ഒരു പ്രാവശ്യം നമ്മള്‍ പ്രതികരിച്ചാല്‍ അടുത്തതവണ അത്തരത്തില്‍ ഇടപെടാന്‍ അവര്‍ ഭയപ്പെടും. ഞാന്‍ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്. 
 
മറ്റുള്ളവയേക്കാള്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതരായിരിക്കുന്നത് ഇവിടെ തന്നെയാണ്. മലയാള സിനിമാവ്യവസായത്തെക്കുറിച്ച് മൊത്തത്തില്‍ പറഞ്ഞാല്‍ അവിടെ സ്ത്രീകള്‍ ബഹുമാന്യര്‍ തന്നെയാണെന്ന് നടി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്ലാറ്റിന്റെ എട്ടാം നിലയിൽ നിന്നും ചാടി 14കാരി ജീവനൊടുക്കി