ലിംഗം ഛേദിച്ച സംഭവത്തിന് പിന്നില്‍ എഡിജിപി സന്ധ്യയെന്ന് ഗംഗേശാനന്ദ
ലിംഗം ഛേദിച്ച സംഭവത്തിന് പിന്നില്‍ എഡിജിപി സന്ധ്യയെന്ന് ഗംഗേശാനന്ദ
എഡിജിപി ബി സന്ധ്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ലൈംഗികാതിക്രമത്തിനിടെ ലിംഗം ഛേദനത്തിരയായ ഗംഗേശാനന്ദ.
സന്ധ്യയുടെ അറിവോ സമ്മതമോ ഇല്ലാതെ തനിക്കെതിരെ അതിക്രമം ഉണ്ടാകില്ല. ഈ സര്‍ക്കാരും സന്ധ്യയും ഉള്ളപ്പോള്‍ കേസന്വേഷണം നീതിപൂര്‍വ്വമാകില്ല. പൊലീസിന്റെ ഗൂഡാലോചനയില്‍ പെണ്‍കുട്ടി വീണുപോയതാണെന്നും ഗംഗേശാനന്ദ വ്യക്തമാക്കി.
പൊലീസിനൊപ്പം അയ്യപ്പദാസ്, മനോജ് മുരളി, അജിത്ത് എന്നിവര്‍ ചേര്‍ന്നുള്ള ഗൂഢാലോചനയില്‍ പെണ്‍കുട്ടി വീണുപോയി. അവള്‍ക്ക് അങ്ങനെയൊന്നും പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം സംരക്ഷിക്കാൻ ശ്രമിച്ചതിന്റെ വിരോധം തന്നോട് തീർത്തതാണ്. ഈ സംഭവത്തില്‍ തനിക്കെതിരെ നിരവധി കേസുകളുണ്ടെങ്കിലും രാഷ്ട്രീയത്തിലുൾപ്പെടെ സ്വാധീനമുള്ളതിനാൽ ഇത്രയും കാലം നടപടിയെടുക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോഴത്തെ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ സന്ധ്യയും സിപിഎമ്മുമാണെന്നും ഗംഗേശാനന്ദ പറഞ്ഞു.
മെയ് 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വാമി ഗംഗേശാനന്ദ പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിക്കവെ കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് പെണ്‍കുട്ടി അദ്ദേഹത്തിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് കേസ്.