കഞ്ചാവ് കലർന്ന ചോക്ലേറ്റുമായി ഒരാൾ പിടിയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 2 ഓഗസ്റ്റ് 2022 (19:16 IST)
കോയമ്പത്തൂർ: കഞ്ചാവ് കലർന്ന 20 കിലോ ചോക്ലേറ്റുമായി ഒരാൾ അറസ്റ്റിലായി. അണ്ണാ മാർക്കറ്റ് തൊഴിലാളിയായ അറിവൊളി നഗർ സ്വദേശി ബാലാജി എന്ന 58 കാരണാണ് പിടിയിലായത്.

ഇതുമായി ബന്ധപ്പെട്ടു പതിനഞ്ചോളം പേരെ പോലീസ് അന്വേഷിക്കുകയാണ്. രഹസ്യ വിവരത്തെ തുടർന്ന് രത്നപുരി പോലീസ് സങ്കന്നൂർ റോഡിനടുത്തുള്ള കണ്ണപ്പ നഗറിൽ നടത്തിയ പരിശോധനയിലാണ് ബാലാജിയെ പിടികൂടിയത്.

ബംഗളൂരു, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് ഈ ചോക്ലേറ്റ് ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്നത്. ഇത് യുവാക്കൾ ഉൾപ്പെടെയുള്ള പതിനഞ്ചംഗ സംഘത്തിനാണ് നൽകുന്നത്. അഞ്ചു ഗ്രാം വീതമുള്ള ഒരു ചോക്ലേറ്റിന് 200 രൂപയാണ് ഈടാക്കുന്നത്.

ഇത് കണ്ടാൽ സാധാരണ ചോക്ലേറ്റ് പോലെ തന്നെ വർണ്ണക്കടലാസിൽ പൊതിഞ്ഞിരിക്കും. ദിവസങ്ങൾക്കുമുപ കോയമ്പത്തൂരിൽ തന്നെയുള്ള ആർ.എസ്.പുരത്ത് വച്ച് ഒരു രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ഇത്തരത്തിലുള്ള കഞ്ചാവ് കലർത്തിയ 40 കിലോ ചോക്ലേറ്റ് പിടികൂടിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

അടുത്ത ലേഖനം
Show comments