Publish Date: Wed, 06 Apr 2022 (09:38 IST)
Updated Date: Wed, 06 Apr 2022 (09:40 IST)
കോഴിക്കോട്: സ്‌കൂട്ടറിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന ദുഷ്യന്തനെ പോലീസ് വലയിലാക്കി. നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി സ്‌കൂട്ടറിൽ കഞ്ചാവ് വിൽപ്പന നടത്തിവന്ന പുതിയപാലം സ്വദേശിയായ ദുഷ്യന്തനെ മെഡിക്കൽ കോളേജ് പോലീസും ഡൻസാഫും ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് വലയിലാക്കിയത്.
മായനാട്ടെ നടപ്പാലത്താണ് ഇയാൾ പോലീസിനെ ഒളിച്ചു താമസിച്ചിരുന്നത്. തമിഴ്‌നാട്ടിൽ നിന്നും ഇടനിലക്കാർ വഴി ഇവിടെ എത്തിക്കുന്ന കഞ്ചാവ് ഇയാളാണ് നഗരത്തിലെ പല സ്ഥലങ്ങളിലും എത്തിക്കുന്നത്. ഇയാളിൽ നിന്ന് നിരവധി കഞ്ചാവ് പൊതികൾ പോലീസ് പിടികൂടി. ഇരുപതോളം കേസുകളിലെ പ്രതിയാണ് ദുഷ്യന്തൻ എന്ന് പോലീസ് അറിയിച്ചു.