Publish Date: Thu, 03 Mar 2022 (17:56 IST)
Updated Date: Thu, 03 Mar 2022 (17:58 IST)
നെടുമങ്ങാട്: എട്ടു കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. സംഘത്തിലെ ഒരാൾ ഓടി രക്ഷപെട്ടു. നെടുമങ്ങാട്ടെ എക്സൈസ് സർക്കിൾ ഓഫീസ് ജീവനക്കാരും പ്രത്യേക തെക്കൻ മേഖലാ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
നെടുമങ്ങാട് സർക്കാർ ജില്ലാ ആശുപത്രിക്കടുത്ത് വച്ചാണ് ഇവരെ എട്ടു കിലോയോളം വരുന്ന കഞ്ചാവുമായി പിടികൂടിയത്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നു വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യലായിരുന്നു ഇവരുടെ രീതി.
നെടുമങ്ങാട് ആനാട് നാഗച്ചേരി ഗോകുലം തടത്തരികത്തു വീട്ടിൽ സുജിത് (25), കുടപ്പനക്കുന്ന് ഏ.കെ.ജി നഗർ ലിവിൻ രാജ് (25) എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മഞ്ച പെരുമല ചന്ദ്രമംഗലം വീട്ടിൽ ഡി.കെ എന്ന അഖിൽ (27) ഓടി രക്ഷപ്പെട്ടു. ഇയാൾ നിരവധി മയക്കു മരുന്ന് കേസുകളിലെ പ്രതിയാണ്.