Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒഡീഷയിൽ കഞ്ചാവ് കൃഷിയും വിൽപ്പനയും : മൂന്നാർ സ്വദേശി പിടിയിൽ

ഒഡീഷയിൽ കഞ്ചാവ് കൃഷിയും വിൽപ്പനയും : മൂന്നാർ സ്വദേശി പിടിയിൽ

എ കെ ജെ അയ്യര്‍

, ശനി, 30 ഏപ്രില്‍ 2022 (21:11 IST)
ആലപ്പുഴ: വർഷങ്ങളായി ഒഡീഷയിൽ താമസിച്ചു കഞ്ചാവ് കൃഷി നടത്തിവന്ന മൂന്നാർ സ്വദേശി പോലീസ് പിടിയിലായി. ഇടുക്കി മൂന്നാർ സ്വദേശി എൻ.കെ.ബാബു അഥവാ ബാബു മാഹ്ജി (50) ആണ് പിടിയിലായത്.

ഒഡീഷയിലെ നക്സൽ മേഖലയായ ഡാഗുഡയിൽ മാഹ്ജി ഗോത്ര വർഗ്ഗത്തിലെ ഒരു യുവതിയെ വിവാഹം കഴിക്കുകയും അവിടെ സ്ഥിര താമസമാക്കുകയും ചെയ്ത ബാബു പിന്നീട് ബാബു മാഹ്ജി എന്ന് പേരും മാറ്റി. തുടർന്നാണ് ഇയാൾ അവിടെ ഗോത്രവർഗക്കാർക്ക് പല സഹായങ്ങൾ ചെയ്തശേഷം കാടുവെട്ടിത്തെളിച്ചു വൻതോതിൽ കഞ്ചാവ് കൃഷി ചെയ്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കായിരുന്നു കഞ്ചാവ് കടത്തും വിൽപ്പനയും.

അടുത്തിടെ പതിമൂന്നു കിലോ കഞ്ചാവുമായി ചേർത്തലയിൽ വച്ച് വള്ളികുന്നം സ്വദേശികളായ അനന്തു, ഫയാസ് എന്നിവരെ ചേർത്തല പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ബാബുവിനെ കുറിച്ചുള്ള വിവരം അരിഞ്ഞത്. തുടർന്ന് വളരെ സാഹസികമായാണ് ഒഡീഷയിലെത്തി ബാബുവിനെ പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും വൻതോതിൽ കഞ്ചാവ്, ഹഷീഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു