Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനൊന്നു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Ganja

എ കെ ജെ അയ്യര്‍

, ശനി, 9 ജനുവരി 2021 (08:59 IST)
പാലക്കാട്: മലപ്പുറം സ്വദേശിയെ പതിനൊന്നു കിലോ കഞ്ചാവുമായി മുതലമടയില്‍ വച്ച് പോലീസം ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി കലക്കന്‍ കുന്നത് പറമ്പ് മുന്നിയൂര്‍ സൗത്തിലെ ഫൈസല്‍ എന്ന 36 കാരനാണ് അറസ്റ്റിലായത്.
 
മത്സ്യ വളര്‍ത്തലിന്റെ മറവിലാണ് ഫൈസല്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നത്. മുതലമട റയില്‍വേ സ്റ്റേഷന്‍ പരിസരത്തു വച്ചാണ് കൊല്ലങ്കോട് പോലീസും സംഘവും ഇയാളെഅറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ ആളുകള്‍ പിടിയിലായേക്കാം എന്നാണ് സൂചന. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നഗ്‌നവീഡിയോ കാട്ടി ഭീഷണി: തട്ടിപ്പു സംഘം പിടിയില്‍