Publish Date: Fri, 22 Apr 2022 (10:04 IST)
Updated Date: Fri, 22 Apr 2022 (10:06 IST)
ഹരിപ്പാട്: ആക്രിക്കടയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ ഡൽഹി സ്വദേശി പിടിയിൽ. പള്ളിപ്പാട് മുറ്റം മണിമല കവലയ്ക്കടുത്ത് ആക്രിക്കറ്റ നടത്തുന്ന സൗത്ത് ദൽഹി കൽക്കാജി സ്വദേശി ജലീൽ എന്ന നാല്പത്തൊന്നുകാരനാണ് പിടിയിലായത്.
ഇയാളുടെ കടയിൽ നിന്ന് 1.2 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇയാൾ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നതായി ആലപ്പുഴ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി എം.കെ.ബിനുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.