Publish Date: Sat, 12 Aug 2023 (19:37 IST)
Updated Date: Sat, 12 Aug 2023 (19:41 IST)
എറണാകുളം : പൊതു മാർക്കറ്റിൽ മാലിന്യം തള്ളിയതിന് 26 സ്ഥാപനങ്ങൾക്കെതിരെ പിഴ അടയ്ക്കാൻ ആലുവാ നഗരസഭ നോട്ടീസ് നൽകി. മാർക്കറ്റിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ അതാതു വ്യാപാരികൾ തന്നെ നിർമ്മാർജ്ജനം ചെയ്യണമെന്നും പച്ചക്കറി മാലിന്യം അവ കൊണ്ടുവരുന്ന ലോറികൾ തന്നെ തിരികെ അയയ്ക്കണമെന്നും നഗരസഭാ നിർദ്ദേശിച്ചിരുന്നു.
എന്നാൽ ഇത് പാലിക്കാതെ കഴിഞ്ഞ അഞ്ചു മാസമായി മാർക്കറ്റിൽ തുടർച്ചയായി മാലിന്യം തള്ളിയ വ്യാപാരികളെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കണ്ടുപിടിച്ചത്. നോട്ടീസ് കൈപ്പറ്റിയ 26 പേരിൽ ഇതുവരെയായി മൂന്നു പേർ മാത്രമാണ് പിഴ അടച്ചത്. മറ്റുള്ളവർക്ക് ഉടൻ തന്നെ രണ്ടാമത്തെയും നോട്ടീസ് നൽകും.