Webdunia - Bharat's app for daily news and videos

Install App

പട്ടാപ്പകൽ നഗരത്തിൽ മാലിന്യം തള്ളിയ ലോറിക്ക് പതിനായിരം രൂപാ പിഴ

Webdunia
ഞായര്‍, 19 നവം‌ബര്‍ 2023 (19:27 IST)
എറണാകുളം : പട്ടാപ്പകൽ നഗരത്തിൽ മാലിന്യം തള്ളിയ ലോറിക്ക് പതിനായിരം രൂപാ പിഴയിട്ട് മൂവാറ്റുപുഴ നഗരസഭാ. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സ്റ്റേഡിയത്തിനു സമീപം മാലിന്യം തള്ളിയ ലോറി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയത്.
 
ചീഞ്ഞളിഞ്ഞ തണ്ണിമത്തനായിരുന്നു അങ്കമാലിയിൽ നിന്ന് ലോറിയിൽ കൊണ്ടുവന്നു ഇവിടെ തള്ളിയത്. അടുത്തിടെയാണി മൂവാറ്റുപുഴ നഗരസഭാ അധികൃതർ കർശന നടപടിയുമായി വരുന്നതിനിടെയാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. സംഭവം നാട്ടുകാരിൽ ചിലർ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചത് അധികാരികളുടെ ശ്രദ്ധയിൽ പെടുകയും ഉടൻ തന്നെ നഗരസഭാ ചെയർമാൻ എൽദോസിന്റെ നേതൃത്വത്തിൽ പോലീസുമെത്തി മാലിന്യം തള്ളിയ ലോറി പിടിച്ചെടുക്കുകയായിരുന്നു.
 
തങ്ങൾ ആദ്യമായാണ് ഇത്തരമൊരു പ്രവർത്തി ചെയ്തതെന്നും ലോറിയിൽ എത്തിയവർ പറഞ്ഞു. മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ അത് തിരികെ ലോറിയിൽ കയറ്റിക്കുകയും പിഴ ചുമത്തുകയുമായിരുന്നു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടിവെട്ടിയ ശേഷം ബാര്‍ബറുടെ ഫ്രീ മസാജില്‍ 30കാരന് സ്‌ട്രോക്ക്!

ഭര്‍ത്താവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

എംബിബിഎസ്, ബിഡിഎസ്: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Pushpan: പാതിതളര്‍ന്നു കിടക്കുമ്പോഴും പാര്‍ട്ടിക്കായി ഉയര്‍ന്ന നാവും കൈയും; പുഷ്പനെ അറിയാമോ?

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

അടുത്ത ലേഖനം
Show comments