Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിനു 25000 രൂപ പിഴ

പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിനു 25000 രൂപ പിഴ

എ കെ ജെ അയ്യര്‍

, വ്യാഴം, 19 ഒക്‌ടോബര്‍ 2023 (17:09 IST)
പാലക്കാട്: പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിനു ഓഡിറ്റോറിയം ഉടമയ്ക്ക് 25000 രൂപ പിഴയിട്ട് പഞ്ചായത്ത് അധികൃതർ. കൊഴിഞ്ഞാമ്പാറ -ഗോപാലപുരം റൂട്ടിലുള്ള വണ്ണാമടയിലെ ഓഡിറ്റോറിയം ഉടമയ്ക്കാണ് ഇത്തരത്തിൽ പിഴയിട്ടത്.

ഓഡിറ്റോറിയം വളപ്പിനകത്തു നിന്ന് കനത്ത തോതിലുള്ള പുക വരുന്നത് കണ്ട് പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി തീയണച്ചു. തുടർന്ന് വിവരം പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിയാണ് നടപടി സ്വീകരിച്ചത്.

ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ തുടർന്നും ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി ഉണ്ടാകും എന്ന് പഞ്ചായത്ത് സെക്രട്ടറി ബാഹുലേയൻ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലവര്‍ഷം രാജ്യത്ത് നിന്ന് ഇന്ന് പൂര്‍ണമായും പിന്മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; അടുത്ത 72 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്കു മുകളില്‍ എത്തും