Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊതുകു വളരാൻ സാഹചര്യമൊരുക്കിയ സ്ഥാപനത്തിന് 2000 രൂപ പിഴ

കൊതുകു വളരാൻ സാഹചര്യമൊരുക്കിയ സ്ഥാപനത്തിന് 2000 രൂപ പിഴ

എ കെ ജെ അയ്യര്‍

, വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (11:06 IST)
കണ്ണൂർ: കൊതുകു വളരാൻ സാഹചര്യമൊരുക്കിയ സ്ഥാപനത്തിന് അധികാരികൾ 2000 രൂപ പിഴ ചുമത്തി. മട്ടന്നൂർ കീഴല്ലൂർ പഞ്ചായത്തിലെ കുമ്മനത്തെ മുമ്പ്ര ടയേഴ്‌സിനാണ് പിഴച്ച ചുമത്തുന്നതിനു പഞ്ചായത്തിനു ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിർദ്ദേശം നൽകിയത്.

സ്ഥാപനത്തിന്റെ പിറകുവശത്തു ഉപയോഗ ശൂന്യമായ ടയറുകൾ കൂട്ടിയിട്ടത് കൊതുകു വളരാൻ സാഹചര്യം ഒരുക്കി എന്ന കാരണത്താലാണ് പിഴ ചുമത്തിയത്. ഇതിനൊപ്പം സ്ഥാപന ഉടമ നിശ്ചിത സമയത്തിനുളിൽ പരിസരം വൃത്തിയാക്കി വയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ തുടർ നടപടി സ്വീകരിക്കും.

ഇതിനൊപ്പം കീഴല്ലൂർ പഞ്ചായത്തിൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വഡ് നടത്തിയ മിന്നൽ പരിശോധനയിൽ പാലയോട്ടെ ചിക്കൂസ് ബേക്കറിയിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പേപ്പർ കപ്പ് എന്നിവ പിടിച്ചെടുക്കുകയും ആയിരം രൂപ പിഴ ചുമത്തുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയെ വര്‍ഗീയവിദ്വേഷ പ്രചാരണായുധം എന്ന നിലയ്ക്ക് ഉപയോഗിക്കുന്ന രീതി വര്‍ധിച്ചുവരുന്നതായി മുഖ്യമന്ത്രി