അമ്പലമുകള്‍ ബിപിസിഎല്‍ പാചകവാതക ബോട്ട്ലിങ് പ്ലാന്റില്‍ വാതകചോര്‍ച്ച. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. പൊലീസും അഗ്‌നിശമനസേനയും പരിശോധന നടത്തും.
വാതകചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ പ്ലാന്റില്‍നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. പ്ലാന്റിലെ വാതകചോര്‍ച്ചയ്ക്ക് കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ജീവനക്കാരെ മുഴുവന്‍ ഒഴിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനിടെ സമീപവാസികളായ ചിലര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.