Select Your Language

Notifications

webdunia
webdunia
webdunia
webdunia

കള്ളന് വീട്ടിലേക്ക് കടക്കാൻ ഗേറ്റു തടസമായാലോ, ആദ്യം അത് തന്നെ മോഷ്ടിച്ചു

കള്ളന് വീട്ടിലേക്ക് കടക്കാൻ ഗേറ്റു തടസമായാലോ, ആദ്യം അത് തന്നെ മോഷ്ടിച്ചു
തിരുവനന്തപുരം , ഞായര്‍, 4 ജൂലൈ 2021 (15:01 IST)
തിരുവനന്തപുരം: ആൾ താമസം ഇല്ലാതിരുന്ന വീട്ടിൽ നിന്ന് പല തവണ വാട്ടർ മീറ്റർ, പൈപ്പ് തുടങ്ങിയ സാധനങ്ങൾ മോഷണം പോയി. കൂട്ടത്തിൽ വാട്ടർ ടാങ്കും മോഷ്ടാക്കൾ അടിച്ചുമാറ്റി. ഇപ്പോഴിതാ വീടിന്റെ വലിയ ഗേറ്റും കള്ളൻ കൊണ്ടുപോയി.
 
തലസ്ഥാന നഗരിയിലെ പൂജപ്പുരയിലാണ് സംഭവം. പൂജപ്പുരയിലെ കെ.ആർ.ആർ.ഏ യിൽ സംറൂട്ട്ബീവിയുടെ വീട്ടിലാണ് കള്ളന്മാർ ഇത്തരമൊരു വിരുത് കാട്ടിയത്. 
 
കഴിഞ്ഞ ദിവസം രാവിലെ നോക്കുമ്പോൾ വീടിന്റെ സാമാന്യം വലിയ ഗേറ്റും കാണാനില്ലാതായി. ഈ ഗേറ്റ് കൊണ്ടുപോകണമെങ്കിൽ വാഹന സമയം വേണം. അല്ലാതെ തലച്ചുമടായി കൊണ്ടുപോകാൻ സാധിക്കില്ല, അത്ര വലുതാണ് ഗേറ്റ്.
 
സഹികെട്ട വീട്ടുടമ പോലീസിലും കോർപ്പറേഷൻ മേയർ കൂടിയായ സ്ഥലം കൗൺസിലർ ആര്യാ രാജേന്ദ്രനും പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദേശത്തു നിന്ന് ജീവനുള്ള ചിലന്തികൾ അടങ്ങിയ വിചിത്ര പാഴ്‌സൽ