Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഗീതോപദേശം’ നല്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം; ആദ്യം മുഖ്യമന്ത്രിയെ കാണട്ടെയെന്നും സാമ്പത്തിക ഉപദേഷ്‌ടാവ് ഗീത ഗോപിനാഥ്

‘ഗീതോപദേശം’ നല്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം

ഗീതോപദേശം
തിരുവനന്തപുരം , തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (14:53 IST)
സംസ്ഥാന സര്‍ക്കാരിന് ഉപദേശം നല്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവ് ഗീത ഗോപിനാഥ്. തിരുവനന്തപുരത്ത് എത്തിയ ഗീത ഗോപിനാഥ് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ ആയിരുന്നു നയം വ്യക്തമാക്കിയത്. സര്‍ക്കാരിന്റെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.
 
സംസ്ഥാനസര്‍ക്കാരിന് ഉപദേശം നല്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീട്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയും ഘടകങ്ങളും അറിഞ്ഞശേഷം എന്തുതരം ഉപദേശം നല്കണമെന്ന് തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്ക്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും ഗീത ഗോപിനാഥ് വ്യക്തമാക്കി.
 
ഇത് ആദ്യമായാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവ് ആയതിനു ശേഷം ഗീത ഗോപിനാഥ് കേരളത്തില്‍ എത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഐ എ എസ്, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ എന്നിവരുമായി ഗീത ഗോപിനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസ് മര്‍ദ്ദനം: മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍