Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗട്ടറില്‍ വീണ ബൈക്ക് യാത്രികന്‍റെ ശരീരത്തില്‍ ബസ് കയറിയിറങ്ങി; ദാരുണാന്ത്യം; സംഭവം കൊച്ചിയിൽ

കുഴിയിൽ വീണ സ്കൂട്ടർ റോഡിൽ തെന്നി വീഴുകയും പിറകെ വന്ന സ്വകാര്യ ബസ് ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

ഗട്ടറില്‍ വീണ ബൈക്ക് യാത്രികന്‍റെ ശരീരത്തില്‍ ബസ് കയറിയിറങ്ങി; ദാരുണാന്ത്യം; സംഭവം കൊച്ചിയിൽ

തുമ്പി എബ്രഹാം

, തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (14:59 IST)
എളംകുളം മെട്രോ റെയിൽവേ സ്റ്റേഷന് സമീപം സഹോദരൻ അയ്യപ്പൻ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ പ്രോഗ്രാം മാനേജരായി ജോലി ചെയ്യുന്ന ഇടുക്കി കുളമാവ് സ്വദേശി ആർ. ഉമേഷ് കുമാറാണ് സംഭവ സ്ഥലത്തു തന്നെ മരിച്ചത്. 
 
കുഴിയിൽ വീണ സ്കൂട്ടർ റോഡിൽ തെന്നി വീഴുകയും പിറകെ വന്ന സ്വകാര്യ ബസ് ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഹെൽമെറ്റ് പൂർണമായും നശിച്ചു. മറ്റു യാത്രക്കാർ അൽപനേരം പ്രതിഷേധിച്ചതിനെ തുടർന്ന് കുഴി താത്ക്കാലികമായി മൂടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്വിഡിനെ വെല്ലുവിളിച്ച് മാരുതിയുടെ കൊച്ചുസുന്ദരൻ എസ് പ്രെസ്സോ എത്തി, വില 3.69 ലക്ഷം മുതൽ !