ആഗോള അയ്യപ്പ സംഗമം നാളെ: പങ്കെടുക്കുന്നത് 3000ത്തിലധികം പ്രതിനിധികള്‍, ഉദ്ഘാടനം മുഖ്യമന്ത്രി
ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 9:30ന് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ആഗോള അയ്യപ്പ സംഗമം നാളെ നടക്കും. പങ്കെടുക്കുന്നത് 3000ത്തിലധികം പ്രതിനിധികളാണ്. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 9:30ന് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യും. 3 സെക്ഷനുകളായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തില്‍ പ്രമുഖര്‍ അടക്കമുള്ളവരാണ് പങ്കെടുക്കുക.
അതേസമയം ആഗോള അയ്യപ്പ സംഗമം ഭക്തരെ കബളിപ്പിക്കാനുള്ളതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഭക്തരെ സ്വാധീനിക്കാനാണ് സംഗമം കൊണ്ടുവന്നത്. സംഗമം നടത്തുന്നതിനു മുമ്പ് കൊണ്ടുപോയ സ്വര്‍ണം തിരികെ കൊണ്ടുവരണമെന്നും നാല് കിലോ സ്വര്‍ണം എവിടെ എന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചിട്ടാണ് അയ്യപ്പ സംഗമം നടത്താന്‍ പോകുന്നതെന്നും ഇതിന് ഭക്തരോട് ഉത്തരം പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സ്വര്‍ണം പൂശിയ ശില്പം നന്നാക്കാന്‍ ചെന്നൈയില്‍ കൊണ്ടുപോയപ്പോഴാണ് നാലു കിലോ സ്വര്‍ണം നഷ്ടപ്പെട്ടതെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെയും സര്‍ക്കാരിലെയും ചിലര്‍ ചേര്‍ന്നാണ് അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.