അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചിട്ടാണ് അയ്യപ്പ സംഗമം നടത്താന്‍ പോകുന്നത്; ഭക്തരോട് ഉത്തരം പറയണമെന്ന് വിഡി സതീശന്‍
ഇതിന് ഭക്തരോട് ഉത്തരം പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചിട്ടാണ് അയ്യപ്പ സംഗമം നടത്താന്‍ പോകുന്നതെന്നും ഇതിന് ഭക്തരോട് ഉത്തരം പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സ്വര്‍ണം പൂശിയ ശില്പം നന്നാക്കാന്‍ ചെന്നൈയില്‍ കൊണ്ടുപോയപ്പോഴാണ് നാലു കിലോ സ്വര്‍ണം നഷ്ടപ്പെട്ടതെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെയും സര്‍ക്കാരിലെയും ചിലര്‍ ചേര്‍ന്നാണ് അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം ശബരിമല വിഷയം നിയമസഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം വിജയിച്ചില്ല. ശില്പം പൊതിഞ്ഞ സ്വര്‍ണ്ണപ്പാളി അനുമതിയില്ലാതെ കൊണ്ടുപോയതും സ്വര്‍ണ പാളിയുടെ തൂക്കം നാലുകിലോ കുറഞ്ഞതും കണ്ടെത്തിയതിന് പിന്നാലെ വിശ്വാസ സമൂഹത്തില്‍ കടുത്ത ആശങ്ക ഉണ്ടാക്കി എന്ന് വ്യക്തമാക്കി കൊണ്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിക്കാനും ചര്‍ച്ച നടത്താനും അനുമതി ആവശ്യപ്പെട്ടത്. എന്നാല്‍ സ്പീക്കര്‍ അടിയന്തര പ്രമേയം അനുവദിച്ചില്ല.
ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്ക് ഔട്ട് ചെയ്തു. വിഷയം കേരള ഹൈക്കോടതിയുടെ സജീവ പരിഗണനയില്‍ ആണെന്നും നോട്ടീസ് പരിഗണിക്കാനാവില്ലെനുമാണ് സ്പീക്കര്‍ പറഞ്ഞത്. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങളില്‍ മുന്‍പ് അടിയന്തരപ്രമേയ നോട്ടീസ് വന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ പറഞ്ഞു.