ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും: ഗ്രൂപ്പിനെതിരെ കേസെടുത്തു - അംഗങ്ങളും അഡ്മിന്‍മാരും നിരീക്ഷണത്തില്‍
ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും: ഗ്രൂപ്പിനെതിരെ കേസെടുത്തു - അംഗങ്ങളും അഡ്മിന്‍മാരും നിരീക്ഷണത്തില്‍
പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്‌ബുക്ക് കൂട്ടായ്‌മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
ഗ്രൂപ്പ് ബാലാവകാശ നിയമവും സൈബര്‍ നിയമവും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത്. എക്സൈസ് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഗ്രൂപ്പിനെതിരായി അന്വേഷണം നടക്കുന്നത്.
ഗ്രൂപ്പിനെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമം, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം എന്നിവ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് എക്സൈസ് പൊലീസിനു കൈമാറിയിരുന്നു. അബ്കാരി നിയമത്തിന്റെ ലംഘനത്തിനൊപ്പം സൈബര്‍ നിയമപ്രകാരവും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഗ്രൂപ്പ് അഡ്‌മിന്മായ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെയാണ് നടപടികളുണ്ടാകുക. ഗ്രൂപ്പിലെ അംഗങ്ങളും 36 അഡ്മിന്‍മാരും നിരീക്ഷണത്തിലാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ കണ്ടെത്തുന്നതിന് എക്‌സൈസ് വകുപ്പ് സൈബര്‍ പൊലീസിന്റെ സഹായം തേടി.
എക്സൈസ് കേസ് നടപടികള്‍ ആരംഭിച്ചതിനു പിന്നാലെ കൂട്ടായ്മയുടെ അജിത്കുമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ജിഎന്‍പിസി ഗ്രൂപ്പ് ഫീച്ചേഡ് ഗ്രൂപ്പാണെന്നും മദ്യപാനം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് അജിതിന്റെ വാദം. അജിത്തും ഭാര്യയും ഇപ്പോള്‍ ഒളിവിലാണ്.
കഴിഞ്ഞ ദിവസം അജിത് കുമാറിന്റെ നേമത്തെ വീട്ടില്‍ എക്‌സൈ് സംഘം നടത്തിയ റെയ്ഡില്‍ മദ്യവും ഭക്ഷണവും വില്‍ക്കാന്‍ ഉപയോഗിച്ച കൂപ്പണുകളും പ്രിന്ററുകളും എക്‍സൈസ് പിടിച്ചെുടുത്തു.