Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചയ്യുന്ന കാര്യത്തില്‍ ഇ.ഡി തീരുമാനമെടുക്കും

Gokulam Gopalan

രേണുക വേണു

, ശനി, 5 ഏപ്രില്‍ 2025 (09:11 IST)
Gokulam Gopalan

ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ് അവസാനിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് ചെന്നൈ ഓഫിസിലെ പരിശോധന അവസാനിച്ചത്. രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായാണ് സൂചന. 
 
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചയ്യുന്ന കാര്യത്തില്‍ ഇ.ഡി തീരുമാനമെടുക്കും. ഗോകുലം ഗ്രൂപ്പിന്റെ പണമിടപാടുകളില്‍ ദുരൂഹതകള്‍ ഉണ്ടെന്നാണ് ഇ.ഡി. വിലയിരുത്തല്‍. വിദേശനാണയവിനിമയ ചട്ടം ലംഘിച്ച് ഗോകുലം ഗ്രൂപ്പ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി ഇ.ഡി. കണ്ടെത്തി. സിനിമയിലടക്കം നിക്ഷേപിച്ചത് ചട്ടങ്ങള്‍ ലംഘിച്ച് സ്വീകരിച്ച പണമെന്നാണ് വിലയിരുത്തല്‍.
 
തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന എമ്പുരാന്‍ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളാണ് ഗോകുലം ഗോപാലന്‍. എമ്പുരാന്‍ സിനിമയ്ക്കെതിരെ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 2002 ല്‍ നടന്ന ഗുജറാത്ത് കലാപം ചിത്രീകരിച്ചതാണ് ബിജെപി, സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചത്. വിവാദം ആളികത്തിയതോടെ ചിത്രത്തിലെ ചില രംഗങ്ങള്‍ ഒഴിവാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി