Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

China against America

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 4 ഏപ്രില്‍ 2025 (20:25 IST)
അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന. ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി. ഇത് ഏപ്രില്‍ പത്താം തീയതി മുതല്‍ നിലവില്‍ വരും. കൂടാതെ ചൈനയില്‍ നിന്ന് ചില ദുര്‍ലഭമായ മൂലകങ്ങള്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
ട്രംപ് അധികാരത്തില്‍ വന്ന ശേഷം ചൈനയ്ക്ക് 20% അധിക നികുതി ഏര്‍പ്പെടുത്തിയിരുന്നു. പിന്നാലെ ബുധനാഴ്ച വീണ്ടും 34 ശതമാനം തിരുവകൂടി പ്രഖ്യാപിച്ചു. ഇതോടെ ചൈനയ്ക്ക് മേല്‍ അമേരിക്ക ചുമര്‍ത്തിയ നികുതി 54 ശതമാനമായി മാറി. അതേസമയം ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മൂലകങ്ങള്‍ ചൈന നല്‍കാതായാല്‍ അത് അമേരിക്കയ്ക്ക് വലിയ തലവേദനയാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം