തിരുവനന്തപുരത്ത് വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷണം പോയി
മോഷ്ടാക്കള്‍ 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു.
തിരുവനന്തപുരം: വിഴിഞ്ഞത്ത് വിരമിച്ച ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. ചൊവ്വാഴ്ച രാത്രിയാണ് വിരമിച്ച ഉദ്യോഗസ്ഥനായ ഗില്‍ബെര്‍ട്ടിന്റെ വസതിയില്‍ കവര്‍ച്ച നടന്നത്. അദ്ദേഹവും കുടുംബവും സഹോദരിയുടെ വീട്ടില്‍ ആയിരുന്നു. ബുധനാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
വീടിന്റെ മുന്‍വശത്തെ വാതില്‍ ബലമായി തുറന്ന് അകത്തുകടന്ന അക്രമികള്‍ വീടിന്റെ രണ്ട് നിലകളിലെയും അലമാരകള്‍ തകര്‍ത്ത് സ്വര്‍ണ്ണവും പണവും കവര്‍ന്നതായ പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.