സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 320രൂപ കുറഞ്ഞ് 36720 രൂപയും ഗ്രാമിന് 40രൂപ കുറഞ്ഞ് 4590 രൂപയുമായി. കഴിഞ്ഞയാഴ്ചയിലുണ്ടായ തുടര്‍ച്ചയായ വില വര്‍ധനവിന് ശേഷം കഴിഞ്ഞ രണ്ടു ദിവസം കൊണ്ടാണ് നേരിയ കുറവ് വന്നിട്ടുള്ളത്.
യുഎസില്‍ സാമ്പത്തിക പാക്കേജ് ഉടനെ ഉണ്ടാകുമെന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഡോളറിന്റെ മൂല്യത്തിലുണ്ടായ വര്‍ധനവാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണം. ഇപ്പോള്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ധനനയ പ്രഖ്യാപനത്തിനുവേണ്ടിയാണ് സ്വര്‍ണവ്യാപാരികള്‍ കാത്തിരിക്കുന്നത്. യുഎസ് സാമ്പത്തിക പാക്കേജിനെയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ധനനയ പ്രഖ്യാപനത്തിനെയും ആശ്രയിച്ചായിരിക്കും സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍.