Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ച് ദിവസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു

അഞ്ച് ദിവസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 20 ഓഗസ്റ്റ് 2024 (12:45 IST)
അഞ്ച് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ന് 80 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53280 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുന്നത്.
 
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6,660 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5510 രൂപയാണ്. സ്വര്‍ണവില കുറഞ്ഞെങ്കിലും ഇന്ന് വെള്ളിയുടെ വില മുകളിലേക്കാണ്. ഒരു രൂപ വര്‍ധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 92 രൂപയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊൽക്കത്തയിലെ ബലാത്സംഗ കൊലപതാകം ഒറ്റപ്പെട്ട സംഭവമെന്ന് ഗാംഗുലി, രൂക്ഷവിമർശനത്തിന് പിന്നാലെ എക്സിൽ നിലപാട് മാറ്റി