സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 1640 രൂപ
അക്ഷയതൃതീയ ദിനമായ ഇന്നലെ സ്വര്‍ണ്ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഒറ്റയടിക്ക് പവന് കുറഞ്ഞത് 1640 രൂപയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70200 രൂപയാണ്. ഏപ്രില്‍ 17നാണ് സ്വര്‍ണ്ണവില ആദ്യമായി എഴുപതിനായിരം കടന്നത്. അക്ഷയതൃതീയ ദിനമായ ഇന്നലെ സ്വര്‍ണ്ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. 71840 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില.
അക്ഷയതൃതീയ ദിനത്തില്‍ ജ്വല്ലറികളില്‍ വലിയ തോതിലുള്ള വില്‍പ്പന നടന്നതായാണ് ലഭിക്കുന്ന വിവരം. കേരളമെമ്പാടുമുള്ള പന്ത്രണ്ടായിരത്തോളം ജ്വല്ലറികളില്‍ 5 ലക്ഷത്തോളം കുടുംബങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ എത്തിയെന്നാണ് വിവരം. 1500 കോടി രൂപയ്ക്ക് മുകളില്‍ സ്വര്‍ണ വ്യാപാരം നടന്നു.
ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 8775 രൂപയായിട്ടുണ്ട്. അതേസമയം വെള്ളിയുടെ വില ഗ്രാമിന് 109 രൂപയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരയുദ്ധത്തിന് പിന്നാലെയാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്.