സ്വർണത്തിന് ഇന്നും വില കൂടി; പവന് വർധിച്ചത് 1640 രൂപ
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്
Publish Date: Mon, 09 Feb 2026 (11:55 IST)
Updated Date: Mon, 09 Feb 2026 (12:04 IST)
സ്വര്‍ണ വില വീണ്ടും കൂടി. പവന് 1640 രൂപ കൂടി 1,16480 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ കയറ്റിറക്കങ്ങൾ പതിവാണ്. ഒരു പവൻ സ്വർണത്തിന് 1,14,840 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ചില ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കും രാത്രിയിലും വിലയിൽ മാറ്റം സംഭവിക്കാറുണ്ട്. ഫെബ്രുവരി മാസം രണ്ടിന് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയിരുന്നു. 1,07,920 രൂപയായിരുന്നു ഈ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില.
ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായി ട്രംപ് അനുകൂലകനായ കെവിന്‍ വാര്‍ഷ് എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും ഇറാന്‍-യുഎസ് സംഘര്‍ഷ സാധ്യത കുറഞ്ഞതുമാണ് വിലയിടിവിന് കാരണമായത്. കൂടാതെ അന്താരാഷ്ട്ര വിപണിയിൽ യുഎസ് ഡോളർ ദുർബലമാകുന്നതും സ്വര്‍ണ വില വര്‍ധിക്കാൻ കാരണമായിട്ടുണ്ട്.