സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,280 രൂപയായി. അതേസമയം ഗ്രാമിന് 15 രൂപ കുറഞ്ഞ് 4535 രൂപയായി. ഈമാസത്തെ ഏറ്റവും താഴ്ന്ന സ്വര്‍ണവില നിരക്കാണിത്. ഈമാസം തുടക്കത്തില്‍ സ്വര്‍ണത്തിന് 36,880 രൂപയുണ്ടായിരുന്നു. ഈമാസത്തെ ഉയര്‍ന്ന സ്വര്‍ണവില നിരക്ക് 36,960 ആയിരുന്നു. രണ്ടാഴ്ച കൊണ്ട് 700 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഡോളറിന് മൂല്യം വര്‍ധിക്കുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം.