Gold Price Today: ഒറ്റക്കുതിപ്പ്, സ്വർണവില 97,000 കടന്നു, ഒറ്റയടിക്ക് കൂടിയത് 2000 രൂപയിലേറെ
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 305 രൂപ ഉയര്‍ന്ന് 12,170 രൂപയിലെത്തി.
വിവാഹത്തിന് സ്വര്‍ണം വാങ്ങാന്‍ നോക്കുന്നവര്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ തേടുന്നവര്‍ക്കും ഇടുത്തീയായി സ്വര്‍ണവിലയില്‍ കുതിപ്പ്. ഇന്ന് പവന് ഒറ്റയടിക്ക് 2,440 രൂപ ഉയര്‍ന്ന് 97,360 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 305 രൂപ ഉയര്‍ന്ന് 12,170 രൂപയിലെത്തി. ഇതാദ്യമായാണ് പവന്റെ വില 12,000 കടക്കുന്നത്.
ഒരു ലക്ഷം രൂപയെന്ന നാഴികകല്ലിലെത്താന്‍ വെറും 2,640 രൂപ മാത്രമാണ് ഇനി വേണ്ടത്. ഒക്ടോബറിലെ മാത്രം കുതിപ്പ് പരിഗണിച്ചാല്‍ ഈ സംഖ്യ വരും ദിവസങ്ങളില്‍ തന്നെ മറികടക്കുമെന്ന് ഉറപ്പാണ്. വിപണി വിലയ്ക്ക് പുറമെ ജിഎസ്ടിയും പണിക്കൂലിയും ഹോള്‍സെയില്‍ മാര്‍ക്കും ചേരുമ്പോള്‍ സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് സ്വര്‍ണവില.