Gold rate in Kerala: സ്വര്‍ണത്തിനു വില വര്‍ധിച്ചതോടെ കേരളത്തില്‍ സ്വര്‍ണം വില്‍ക്കാന്‍ വന്‍ തിരക്ക്. വില കൂടിയതോടെ സ്വര്‍ണ കച്ചവടം കുറയുകയും വിറ്റ് പണമാക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയരുന്നത് ആഭ്യന്തര വിപണിയേയും സാരമായി ബാധിച്ചിട്ടുണ്ട്. ജനുവരി 24 ലെ വിലവിവരം അനുസരിച്ച് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ എത്ര രൂപ ചെലവഴിക്കണമെന്ന് അറിയുമോ?
കുറഞ്ഞ പണിക്കൂലിയുള്ള ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പോലും ജനുവരി 24 ലെ വില അനുസരിച്ച് ഏകദേശം 46,000 രൂപ നല്‍കണം. ഒരു പവന്റെ വില 42,160 രൂപയാണ്. അതിനൊപ്പം അഞ്ച് ശതമാനം പണിക്കൂലി (2108 രൂപ), മൂന്ന് ശതമാനം ജി.എസ്.ടി എന്നിവ ചേര്‍ക്കുമ്പോള്‍ 45,596 രൂപയാകും. ഇത്ര രൂപ കൊടുത്താല്‍ മാത്രമേ ഒരു പവന്‍ സ്വര്‍ണം ലഭിക്കൂ. വില ഇനിയും ഉയരാനാണ് സാധ്യത.