Webdunia - Bharat's app for daily news and videos

Install App

സ്വര്‍ണക്കടത്തിനു ശ്രമിച്ച യുവതിയും യുവാവും പിടിയില്‍

Webdunia
തിങ്കള്‍, 16 ജനുവരി 2023 (11:25 IST)
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ കുഴമ്പ് രൂപത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവിനെയും യുവതിയെയും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹറിനില്‍ നിന്ന് വന്ന കൊല്ലം സ്വദേശി സജിതാ ബിജു, ഷാര്‍ജയില്‍ നിന്ന് വൈകിട്ട് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരന്‍ തമിഴ്നാട് സ്വദേശി ഖാദര്‍ ബാഷാ ഫാറൂഖ് എന്നിവരാണ് പിടിയിലായത്.
 
കൊല്ലം സ്വദേശിനി 1106 ഗ്രാം വരുന്ന സ്വര്‍ണ്ണ മിശ്രിതം സാനിറ്ററി നാപ്കിനില്‍ ഒളിപ്പിച്ചു ഹാന്‍ഡ് ബാഗിനുള്ളിലാക്കിയാണ് പുറത്തുകടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സംശയം തോന്നിയാണ് ഇവരെ പരിശോധിച്ചതും സ്വര്‍ണ്ണം കണ്ടെത്തിയതും. വിപണിയില്‍ ഇതിനു 51 ലക്ഷത്തോളം രൂപ വിലവരും.
 
ഇതിനൊപ്പം വൈകിട്ട് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ തമിഴ്നാട് സ്വദേശി 1650 ഗ്രാം സ്വര്‍ണ്ണ മിശ്രിതം ക്യാപ്‌സൂള്‍ രൂപത്തില്‍ അടിവസ്ത്രത്തിലും മലദ്വാരത്തിലെ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ആദ്യം പരിശോധന കഴിഞ്ഞെങ്കിലും വീണ്ടും ഇയാളെ തിരികെ വിളിച്ചു വിശദമായ പരിശോധന നടത്തവേയാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ഈ സ്വര്‍ണ്ണത്തിനു വിപണിയില്‍ ഒരു കോടിരൂപയോളം വില വരും എന്നാണു കണക്കാക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments