Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയോധികൻ കടന്നൽ കുത്തേറ്റു മരിച്ചു

വയോധികൻ കടന്നൽ കുത്തേറ്റു മരിച്ചു

എ കെ ജെ അയ്യര്‍

, ശനി, 14 ജനുവരി 2023 (17:36 IST)
കാസർകോട്: തൃക്കരിപ്പൂരിൽ വയോധികൻ കടന്നൽ കുത്തേറ്റു മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി.ഭാസ്കര പൊതുവാളാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് വീടിനു മുന്നിൽ വച്ച് ഇളകിയെത്തിയ കടന്നൽ കൂട്ടം പൊതുവാളിനെ ആക്രമിച്ചു. ഗുരുതരാവസ്ഥയിൽ ഇദ്ദേഹത്തെ പരിയാരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ ഇന്ന് രാവിലെ മരിച്ചു. നാടക പ്രവർത്തകനായ ഇദ്ദേഹം തൃക്കരിപ്പൂരിലെ ആദ്യകാല കോൺഗ്രസ് നേതാവുകൂടിയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകരജ്യോതി തെളിയാന്‍ മണിക്കൂറുകള്‍ മാത്രം: തിരക്ക് നിയന്ത്രിക്കാന്‍ 1400 ഓളം പേരടങ്ങുന്ന പോലീസ് സേന