Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭനിരോധന ഉറയ്ക്കുള്ളിൽ ദ്രവരൂപത്തിലാക്കി സ്വർണ്ണം കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുൾ ജസീർ, കോഴിക്കോട് താമരശ്ശേരി സ്വദേശി അജ്‌നാസ് എന്നിവരാണ് പിടിയിലായത്.

ഗർഭനിരോധന ഉറയ്ക്കുള്ളിൽ ദ്രവരൂപത്തിലാക്കി സ്വർണ്ണം കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ
, വെള്ളി, 14 ജൂണ്‍ 2019 (15:17 IST)
ഗർഭനിരോധന ഉറയിൽ ദ്രവരൂപത്തിലാക്കി കടത്തിയ 1.2 കിലോഗ്രാം സ്വർണ്ണവുമായി രണ്ടുപേർ പിടിയിൽ. വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുൾ ജസീർ, കോഴിക്കോട് താമരശ്ശേരി സ്വദേശി അജ്‌നാസ് എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 

വ്യാഴാഴ്‌ച 10 മണിയോടെ വാളയാർ-പാലക്കാട് ദേശീയ പാതയിൽ കഞ്ചിക്കോട് കുരുടിക്കാടായിരുന്നു പരിശോധന. അബ്ദുൾ ജസീർ ഷാർജയിൽ നിന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിച്ച സ്വർണം അജ്നാസിന്റെ സഹായത്തോടെ കോഴിക്കോട്ടേക്ക് കാറിൽ കടത്തുകയായിരുന്നുവെന്ന് ഇരുവരും മൊഴിനൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു
 
ഗർഭനിരോധന ഉറയിൽ പൊതിഞ്ഞ് ബുള്ളറ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ പ്രത്യേകം സൂക്ഷിച്ചാണ്‌ സ്വർണം കടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആർക്കുവേണ്ടിയാണ് സ്വർണം കടത്തിയതെന്ന് വ്യക്തമായിട്ടില്ല. 
 
സ്വർണം കടത്തിയതായി ചോദ്യംചെയ്യലിൽ ഇരുവരും മൊഴി നൽകി. പാസ്പോർട്ട് പരിശോധിച്ചതിൽ അബ്ദുൾ ജസീർ ഏപ്രിലിൽ ഷാർജയിലേക്ക്‌ പോയതായി തെളിഞ്ഞിട്ടുണ്ട്. അന്ന് സ്വർണം കടത്തിയോ എന്നതും അന്വേഷിക്കും. തുടരന്വേഷണത്തിനായി സ്വർണത്തോടൊപ്പം അജ്നാസിനേയും അബ്ദുൾ ജസീറിനേയും പാലക്കാട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്‌ കൈമാറി. തൃശ്ശൂർ ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ഡേവിസ് ടി മന്നത്ത് തുടരന്വേഷണം നടത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡെലിവെറി ബോയി വന്നില്ല, എത്തിയത് കൊലയാളികള്‍; വാതില്‍ തുറന്ന യുവാവിനെ വെടിവെച്ച് കൊന്നു